സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും കര്‍ഫ്യൂ തുടരുമെന്നും ജനം കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും കര്‍ഫ്യൂ തുടരുമെന്നും ജനം കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കൂട്ടംകൂടുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരേ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കി കേസെടുക്കും.
പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടെ 75 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം. 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി ജില്ലാ മജിസ്ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്കി സര്‍ക്കാര്‍ ഉത്തരവായി.
കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം മുന്‍നിറുത്തി സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ലാ കളക്ടര്‍ക്ക് നല്‍കി.
കേരളത്തില്‍ നിന്നുള്ള എല്ലാ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
Keywords: India, Kerala, Janata Curfew, Covid 19


COMMENTS