തിരുവനന്തപുരം: സ്‌പെയിനില്‍ പഠനം കഴിഞ്ഞു തിരുവനന്തപുരത്തു തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കേരളത്തില്...
തിരുവനന്തപുരം: സ്‌പെയിനില്‍ പഠനം കഴിഞ്ഞു തിരുവനന്തപുരത്തു തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ, കേരളത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.
കൊറോണയെ പ്രതിരോധ ബോധവത്കരണം ഊര്‍ജിതമാക്കും. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കും. കൂടാതെ, അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു. സംസ്ഥാനത്തേയ്‌ക്കെത്തുന്ന ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി. റോഡ് യാത്രക്കാരെയും പരിശോധിക്കും.
വിദേശികളുടെ യാത്രാവിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്കു വിധേയരായ വിദേശികള്‍ അതിന്റെ ഫലം വരാതെ മടങ്ങിപ്പോകാന്‍ പാടില്ല.
ജനം പുറത്തിറങ്ങുന്നതില്‍ പ്രശ്‌നമില്ല. കൂട്ടം കൂടി നില്‍ക്കരുത്. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇതേസമയം, കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പൗരനെയും ഭാര്യയേയും ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഒപ്പമുള്ള മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി മാറ്റി പാര്‍പ്പിച്ചു.
Keywords: Covid 19, Corona, Virus
COMMENTS