എല്ലാവര്ക്കും ഒരുമാസം സൗജന്യ റേഷന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിനായി കേരളത്തില്‍ 20,000 കോ...
എല്ലാവര്ക്കും ഒരുമാസം സൗജന്യ റേഷന്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിനായി കേരളത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും 500 കോടിയുടെ ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇന്നു നടന്ന കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
* ഏപ്രിലില്‍ നല്‍കേണ്ട പെന്ഷന് ഈ മാസം നല്‍കും.#COVID19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.— CMO Kerala (@CMOKerala) March 19, 2020
മുഖ്യമന്ത്രി സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി. pic.twitter.com/yClsIKoqCD
* സാമൂഹിക പെന്ഷന് ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും.
* ഓട്ടോ, ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കും.
* പരീക്ഷകളില്‍ മാറ്റമില്ല.
* 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഇതിനായി ഹോട്ടലുകള്‍ ഉടന്‍ തുറക്കും.
* എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍.
* ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവ്.
Keywords: Kerala, Corona, Package, Pinarayi Vijayan
COMMENTS