ബംഗളൂരു: കന്നട സിനിമാ നിര്‍മ്മാതാവ് വി.കെ മോഹനെ (59) ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുറച്ചു നാളുകളായി കടുത്ത സാമ്...
ബംഗളൂരു: കന്നട സിനിമാ നിര്‍മ്മാതാവ് വി.കെ മോഹനെ (59) ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുറച്ചു നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മോഹനെ (കപാലി മോഹന്‍) സ്വന്തം ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് പണം പലിശയ്ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് മോഹനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തിരുന്നു. നേരത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച് മോഹന്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു.
ഇക്കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kannada producer, V.K Mohan, Suicide, Hotel
COMMENTS