ന്യൂഡല്‍ഹി : ബിജെപിയുടെ (കു)തന്ത്രങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനു മുട്ടിടിക്കുന്നു. മദ്ധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക...
ന്യൂഡല്‍ഹി : ബിജെപിയുടെ (കു)തന്ത്രങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനു മുട്ടിടിക്കുന്നു. മദ്ധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കമല്‍നാഥ് സര്‍ക്കാര്‍ വെള്ളിയാഴ്ച രാജിവയ്ക്കും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതോടെയാണ് ഗത്യന്തരമില്ലാതെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ചൊഴിയുന്നത്.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെ ഒന്‍പത് ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
വോട്ടിംഗ് സമാധാനപരമായി നടത്തണമെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
രഹസ്യ ബാലറ്റ് പാടില്ലെന്നും കൈ ഉയര്‍ത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞിരുന്നു. എല്ലാ നടപടികളുടെയും വീഡിയോ ദൃശ്യങ്ങള്‍ രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
കര്‍ണാടകത്തില്‍ തടങ്കലിനു സമാനമായ സ്ഥിതിയില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കമല്‍നാഥ് വെള്ളിയാഴ്ച ഉച്ചയോടെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം സര്‍ക്കാരിനില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതു പരിഗണിച്ചാണ് കമല്‍നാഥ് രാജിവയ്ക്കുന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കമല്‍ നാഥുമായി ഇടഞ്ഞ് ബിജെപിയിലേക്കു ചേക്കേറിയതോടെയാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം എംഎല്‍എമാരും ഒപ്പം പോയത്. പണമെറിഞ്ഞ് ബിജെപി ഇവരെ വിലയ്‌ക്കെടുക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
Keywords: Kamalnath, BJP, Congress, Madhyapradesh
COMMENTS