ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ രാജ്യത്തെ ഗുഡ്‌സ് ഒഴികെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ രാജ്യത്തെ ഗുഡ്‌സ് ഒഴികെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍ തീരുമാനമായി. ഇതിനൊപ്പം അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും സബര്‍ബന്‍ റെയില്‍ സര്‍വീസുകളും റദ്ദാക്കും.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Strengthening precautions against COVID-19, Railways has decided that no passenger train will run up to 31st March.
— Piyush Goyal (@PiyushGoyal) March 22, 2020
Let us work together as #IndiaFightsCorona pic.twitter.com/374b0V5sD3
മുന്‍കരുതല്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഇന്ന് 3700 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ സര്‍വീസ് ഉണ്ടാകും.
കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട ഗോഹട്ടി ട്രെയിനും ബീഹാറിലേക്കുള്ള ട്രെയിനുമൊക്കെ മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നി. കൂട്ടത്തില്‍ ഒരു വൈറസ് ബാധിതനുണ്ടെങ്കില്‍ പോലും അപകടമുണ്ടാക്കുന്നതാണ് ഇത്തരം യാത്രകള്‍.
കേരളത്തില്‍ കെ.എസ്. ആര്‍.ടി സി.യും നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ കുറയ്ക്കുമെന്നറിയുന്നു. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും സര്‍വീസെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
എന്നാല്‍, തൊട്ടടുത്ത ജില്ലകളിലേക്കുള്ള സര്‍വീസുകളും അവശ്യ സര്‍വീസുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കും കെ.എസ്.ആര്‍.ടി.സി നിയന്ത്രണം.
ട്രെയിനുകള്‍ റദ്ദാക്കിയാല്‍ റിസര്‍വ് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് മൊത്തം തുകയും റീഫണ്ട് ആയി കിട്ടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Keywords: Indian Railway, Passenger Train, Covid 19
COMMENTS