ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍ ആലോചന. ഞാ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍ ആലോചന.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് ഉന്നത ഉദ്യോഗസ്ഥര്‍രുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്തുകയാണ്.
മുന്‍കരുതല്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഇന്ന് 3700 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് അവസാനിക്കും. ഇതിന്റെ തുടര്‍ച്ചയായി കടുത്ത നിയന്ത്രണത്തിനാണ് ആലോചന. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന മുറയ്ക്ക് അടുത്ത 72 മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിറുത്തിവയ്ക്കാനാണ് ആലോചന.
കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട ഗോഹട്ടി ട്രെയിനും ബീഹാറിലേക്കുള്ള ട്രെയിനുമൊക്കെ മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നി. കൂട്ടത്തില്‍ ഒരു വൈറസ് ബാധിതനുണ്ടെങ്കില്‍ പോലും അപകടമുണ്ടാക്കുന്നതാണ് ഇത്തരം യാത്രകള്‍.
ഇന്ന് രാത്രി 12നുശേഷം സര്‍വീസുകളൊന്നും ആരംഭിക്കാനിടയില്ല. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുടെ അനുമതിയാണ് ആവശ്യം.
കേരളത്തില്‍ കെ.എസ്. ആര്‍.ടി സി.യും നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ കുറയ്ക്കുമെന്നറിയുന്നു. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും സര്‍വീസെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
എന്നാല്‍, തൊട്ടടുത്ത ജില്ലകളിലേക്കുള്ള സര്‍വീസുകളും അവശ്യ സര്‍വീസുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കും നിയന്ത്രണം.
Keywords: India, Corona, Railway
COMMENTS