തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് -19 മായി ബന്ധപ്പെട്ടുള്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് -19 മായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റേഷന്‍ വിതരണത്തിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചു ദിവസംകൊണ്ട് സൗജന്യ റേഷന്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സമയത്ത് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഒരു റേഷന്‍ കടയില്‍ ഒരേ സമയം അഞ്ചുപേര്‍ക്ക് റേഷന്‍ വാങ്ങാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്കും, വീടുകളില്‍ തനിയെ താമസിക്കുന്നവര്‍ക്കും രോഗികള്‍ക്കും റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏപ്രില്‍ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്ക് മാത്രമാകും റേഷന്‍ നല്‍കുക. ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നതും മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നതും നാലിന് ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നതും അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്നതുമായ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ റേഷന്‍ ലഭിക്കുക.
Keywords: Ration distribution, Kerala, Chief minister, Tomorrow, Started
COMMENTS