അഭിനന്ദ് ന്യൂഡല്‍ഹി : കേരളം പോലുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് ബാധയെ പിടിച്ചുകെട്ടിയാലും ഇന്ത്യയില്‍ സ്ഥിതി ഭയാനകമായേക...
അഭിനന്ദ്
ന്യൂഡല്‍ഹി : കേരളം പോലുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് ബാധയെ പിടിച്ചുകെട്ടിയാലും ഇന്ത്യയില്‍ സ്ഥിതി ഭയാനകമായേക്കാമെന്ന സൂചന നല്കിക്കൊണ്ട്, ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിനു മറുനാടന്‍ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്കു പലായനം ചെയ്യാനായി തലസ്ഥാനത്തും സംസ്ഥാന അതിര്‍ത്തിയിലും കാത്തുകെട്ടിക്കിടക്കുന്നു.
രാജ്യത്ത് 900 ല്‍ അധികം സജീവ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും മരണം 19 ആവുകയും ചെയ്തതിനു പിന്നാലെയാണ് രാജ്യത്തെ വന്‍ പ്രതിസന്ധിയിലാക്കിയ ഈ അവസ്ഥ സംജാതമായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിപ്പെടുത്തുന്നതാണ് ഡല്‍ഹി ആനന്ദ് വിഹാര്‍ ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലിലെലും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപുരിലെയും കാഴ്ച. കൈക്കുഞ്ഞുങ്ങളെ വരെ എടുത്തുകൊണ്ട് സ്ത്രീകളും വൃദ്ധരുമെല്ലാം ഗ്രാമങ്ങളിലേക്കു പോകാനായി ബസ്സുകളില്‍ തിക്കിത്തിരക്കുകയാണ്.
ചിലര്‍ക്കു മാസ്‌കുണ്ട്, മറ്റു ചിലര്‍ മുഖം തൂവാല കൊണ്ടു മറച്ചിരിക്കുന്നു. ഇതു മാത്രമാണ് ഇവരുടെ കൊറോണ പ്രതിരോധം. ഇക്കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ സ്ഥിതി ഭീകരമായിരിക്കും. അത്രയും വലിയ സാമൂഹ്യവ്യാപനമാണ് സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടു സംഭവിക്കാന്‍ പോകുന്നത്.
പ്രധാനമന്ത്രിയുടെ ലോക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്തുടനീളം വ്യാപിച്ച കുഴപ്പങ്ങള്‍ളുടെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ബാക്കിപത്രമാണ് ഡല്‍ഹിയിലെ ഈ കാഴ്ച. ലോക് ഡൗണിനുശേഷം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കു ജോലിയോ പാര്‍പ്പിടമോ പണമോ ഇല്ലാത്ത അവസ്ഥയാണ്. ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങളൊന്നും ഇവരെ പോറ്റാന്‍ പര്യാപ്തമായിരുന്നില്ല.
ഇതോടെയാണ് യുപിയിലെയും ബീഹാറിലെയും ഗ്രാമങ്ങളിലേക്ക് ഏതുവിധവും തിരിച്ചുപോകാന്‍ ജനം തീവ്രശ്രമം ആരംഭിച്ചത്. ഈ ഒരു സാഹചര്യം മുന്നില്‍ കാണാന്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കഴിയാതെപോയതാണ് ഗുരുതര പ്രതിസന്ധിയിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നത്. സാമൂഹ്യ വ്യാപനം തടയാന്‍ ചെയ്തതെന്താണോ, അതു തന്നെ സാമൂഹ്യ വ്യാപനത്തിനു കാരണമാവുന്ന സ്ഥിതിയാണ് ഡല്‍ഹിയിലും പ്രാന്തത്തിലും കാണുന്നത്.
വാഹനങ്ങള്‍ കിട്ടാതെ വന്നതോടെ കുട്ടികളെയുമെടുത്തു നൂറു കണക്കിനു കിലോ മീറ്ററുകള്‍ നടന്നു യുപിയിലെയും ബീഹാറിലെയും വീടുകളിലേക്കു പോകുന്നവരും നിരവധിയാണ്. ഇതില്‍ പലരും ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ വലയുകയാണ്. കൊടും ചൂടില്‍ ഇവര്‍ മരിച്ചുവീഴാന്‍ പോലും സാദ്ധ്യതയേറെയാണ്.
നടന്നുപോകുന്നവരുടെ ദുരിതകഥകള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് നരേന്ദ്ര മോഡിയും കെജരിവാളും ആദിത്യനാഥുമെല്ലാം ഉണര്‍ന്നത്. ആളുകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബസുകള്‍ ക്രമീകരിക്കുമെന്നു പ്രഖ്യാപനം വന്നു. ഇന്ന് രാവിലെ യുപി സര്‍ക്കാര്‍ 1,000 ബസുകള്‍ സംഘടിപ്പിച്ചെന്ന് അറിയിച്ചെങ്കിലും വന്നത് ഇരുന്നൂറില്‍ താഴെ ബസ്സുകള്‍ മാത്രം. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 200 ബസ്സുകള്‍ ഇവരെ സംസ്ഥാന അതിര്‍ത്തിയിലെത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വരുന്ന ബസ്സുകളിലെല്ലാം ജനം തിങ്ങിക്കയറുകയായിരുന്നു. ഇതോടെ, വൈറസിന്റെ സാമൂഹ്യവ്യാപനം നടക്കാനുള്ള സാധ്യത പലമടങ്ങ് ഉയരുകയായിരുന്നു.
വാര്‍ത്താ ഏജന്‍സികളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പങ്കിട്ട വീഡിയോകളില്‍ ജനങ്ങളുടെ പുറപ്പാടിന്റെ ഭീകരത വെളിവാകുന്നു. ജനത്തെ പലപ്പോഴും ഡല്‍ഹി പൊലീസ് ലാത്തിവീശി ഓടിച്ചു. ഉച്ചഭാഷിണികളിലൂടെയും രോഗത്തെക്കുറിച്ചും സംയമനം പാലിക്കേണ്ടതിനെക്കുറിച്ചും ഡല്‍ഹി പൊലീസ് പറയുന്നുണ്ടെങ്കിലും ആരും വകവയ്ക്കുന്നില്ല.
ഞാന്‍ ഒരു കൂലിത്തൊഴിലാളിയാണ്. ഇപ്പോള്‍ ഒരു ജോലിയും ലഭ്യമല്ല. മറ്റെന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? സര്‍ക്കാര്‍ ഒരു ക്രമീകരണവും ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോകുന്നു. ഞങ്ങള്‍ ഇവിടെ താമസിച്ചാല്‍ ഞങ്ങള്‍ പട്ടിണി കിടന്നുചാകുമെന്നാണ് ഒരു കുടിയേറ്റ തൊഴിലാളി പറഞ്ഞത്. ഇതു തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്.
ഡല്‍യിലേതിലും വിഷമിപ്പിക്കുന്ന കാഴ്ചയാണ് യുപി അതിര്‍ത്തിക്കടുത്തുള്ള ഗാസിപൂരില്‍ കാണാനാവുന്നത്. രാത്രി വൈകിയും ജനം ബസ് കാത്തു കിടക്കുകയാണ്.
അനിശ്ചിതമായ ഭാവിയോര്‍ത്ത് ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. ഇന്ത്യന്‍ പൗരന്മാരായ ഇവരെ ഈ വിധത്തില്‍ വഴിയാധാരമാക്കിയതു ലജ്ജാകരമാണ്. ഈ ഭയാനകമായ അവസ്ഥയ്ക്ക് സര്‍ക്കാരാണ് ഉത്തരവാദി. പലായനത്തിനു കാരണക്കാരായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിരിക്കുന്നത് കൊടും കുറ്റം കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.Out of work & facing an uncertain future, millions of our brothers & sisters across India are struggling to find their way back home. It’s shameful that we’ve allowed any Indian citizen to be treated this way & that the Govt had no contingency plans in place for this exodus. pic.twitter.com/sjHBFqyVZk— Rahul Gandhi (@RahulGandhi) March 28, 2020
ആസൂത്രണത്തിന്റെ അഭാവമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന വാര്‍ത്തകള്‍ കേന്ദ്രം നിഷേധിച്ചു. കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ദുരന്ത പ്രതികരണ ഫണ്ടുകള്‍ വിനിയോഗിക്കാനും ദേശീയപാതകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നാല് ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലോക്ക ഡൗണ്‍ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗമെന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്ര്ി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെല്ലാം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്.
Summary: The BJP on Saturday attacked the AAP government in Delhi as huge numbers of migrants left the city, alleging that some forces want India to fail when it is fighting the coronavirus.
"Migrant workers tell on camera that they were told that buses will be there at Anand Vihar. DTC buses drop them to Anand Vihar. Some forces want India to fail when India fights corona. Nation will not forgive them," BJP general secretary (organisation) B L Santhosh said.
Keywords: BJP , AAP , Delhi , India, Coronavirus, Migrant workers, Anand Vihar, DTC
COMMENTS