ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും അദ്ധ്യാപകനും ഭാഷാ പണ്ഡിതനുമായിരുന്ന  ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ നി...



തിരുവനന്തപുരം: കവിയും അദ്ധ്യാപകനും ഭാഷാ പണ്ഡിതനുമായിരുന്ന  ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ നിമിത്തം ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന് പുതിയ മുഖം നല്കിയ കവികളിലൊരാളായിരുന്നു.

സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ വിപ്‌ളവപ്രസ്ഥാനങ്ങള്‍ക്കു ദിശാബോധം നല്‍കി. നേടിയിട്ടുണ്ട്. ശക്തിപൂജ, ഉല്‍സവബലി, ദശപഷ്പങ്ങള്‍, ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ തുടങ്ങി 10 കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1942 ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു. സംഘടനയുടെ മാവേലിക്കര താലൂക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ട സ്‌കൂളില്‍ 1947 ആഗസ്റ്റ് 15ന് പതാക ഉയര്‍ത്തിയതും പുതുശ്ശേരിയായിരുന്നു.

വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സര്‍വകലാശാലയില്‍ അദ്ധ്യാപകനായി.

                                                                                                                                                                  1928 സെപ്റ്റംബര്‍ 23 ന് മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതു്േശരി ജാനകിയമ്മയുടെയും മകനായി ജനനം.
                                                                                                                                                                    ഓച്ചിറ ഞെക്കനാല്‍ വെട്ടുകുളഞ്ഞിയില്‍ കുടുംബാംഗം ബി. രാജമ്മ (റിട്ട. റവന്യൂ വകുപ്പ്) യാണ് ഭാര്യ. ഗീത ആര്‍ പുതുശ്ശേരി (റിട്ട. പ്രൊഫസര്‍, എന്‍. എസ്.എസ്. വിമന്‍സ് കോളേജ് നീറമണ്‍കര), പി. ആര്‍. ഉണ്ണികൃഷ്ണന് (അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), പി. ആര്‍. ക്ഷേമചന്ദ്രന്‍ (അമേരിക്കയില്‍ എന്‍ജിനിയര്‍), പി. ആര്‍ പ്രേമചന്ദ്രന്‍ (സിവില്‍ സപ്ലൈസ്), പി. ആര്‍ ജയചന്ദ്രന്‍ (റിട്ട. വിങ് കമാന്‍ഡര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), പി. ആര്‍. ശ്യാമചന്ദ്രന്‍ (കാനഡ).

എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2005 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചു.

Keywords: Dr. Puthussery Ramachandran, Poet, Malayalam                       



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8-qSnAat2l40UYEDOwpq7GGiKAi0lY0I3RwL2bqRuX2v8CQaRus_1xDwn1rXoJhrEygBGt2cabaBRC2ShktOf8rjjrOaNl9jKZbacdorUf2ka7EhMh29XUkDumxEOo-hFMIl8CTjcwaI/s640/puthussery+ramachandran.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8-qSnAat2l40UYEDOwpq7GGiKAi0lY0I3RwL2bqRuX2v8CQaRus_1xDwn1rXoJhrEygBGt2cabaBRC2ShktOf8rjjrOaNl9jKZbacdorUf2ka7EhMh29XUkDumxEOo-hFMIl8CTjcwaI/s72-c/puthussery+ramachandran.png
www.vyganews.com
https://www.vyganews.com/2020/03/dr-puthussery-ramachandran-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/dr-puthussery-ramachandran-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy