ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. കഴിഞ്ഞ ദിവസം ഗോ...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. കഴിഞ്ഞ ദിവസം ഗോകല്‍പുരി, ശിവ്‌വിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 46 ലേക്ക് എത്തിയത്.
അതേസമയം അശുപത്രിയില്‍ ചികിത്സയിലുള്ള 250 പേരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കലാപത്തില്‍ 25, 000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് വിലയിരുത്തല്‍. വിവിധ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 167 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 885 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ ഡല്‍ഹി ശാന്തമാണ്.
Keywords: Delhi violence, 46 people dead, FIR, Police custody
COMMENTS