കൊച്ചി: കോവിഡ് 19 വൈറസ് ബാധിതനായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ട് ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുട...
കൊച്ചി: കോവിഡ് 19 വൈറസ് ബാധിതനായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ട് ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി.
ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളം താത്കാലികമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തിയ 19 അംഗ സംഘത്തിലെ അംഗമാണ് ബ്രിട്ടീഷ് പൗരന്‍. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെയും സംഘത്തെയും മൂന്നാറിലെ കെടിഡിസിയുടെ ടീ കൗണ്ടി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഈ മാസം ഏഴാം തീയതി എത്തിയ ഇയാള്‍ പത്താം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
നിരീക്ഷണത്തില്‍ നിന്നു മുങ്ങിയാണ് ദുബായിലേക്കു പോകാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിത്. ഇതിനിടെ, ഇയാളുടെ ആന്തര സ്രവപരിശോധന ഫലം വന്നു. ഇതു പോസിറ്റീവായിരുന്നു.
ഈ സമയം, ആളെ കാണാനില്ലാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു സ്ഥിരീകരിച്ചത്.
വിമാനത്തിലെ യാത്രക്കാരെയെല്ലാം പരിശോധിക്കുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
ഇയാള്‍ക്കു രോഗബാധ സ്ഥിരീകരിച്ചതോടെ മൂന്നാറില്‍ ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തു. മൂന്നാറില്‍ നിന്ന് ഇയാളും സംഘവും പോയ വഴികളും തിരയുന്നുണ്ട്.
തങ്ങളുമായി വഴക്കിട്ടാണ് ഇയാളും സംഘവും ഹോട്ടലില്‍ നിന്നു പോയതെന്നു ഹോട്ടല്‍ മാനേജുമെന്റ് പറയുന്നു. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഇയാളും സംഘവും മുങ്ങാന്‍ നോക്കിയതെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. ഹോട്ടല്‍ അധികൃതര്‍ക്കു വീഴ്ചയുണ്ടായെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
രോഗബാധിതര്‍ താമസിച്ചതിനെ തുടര്‍ന്ന് മൂന്നാറിലെ കെടിഡിസിയുടെ ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മൂന്നാറിലുള്ള വിദേശികളുടെയെല്ലാം വിവരം ശേഖരിക്കാനാരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍ ഇടുക്കിയില്‍ ഉന്നത തല യോഗം വിളിച്ചു.
Keywords: UK, Covid 19, Corona, Virus, Tea County, Munnar
COMMENTS