ന്യൂയോര്‍ക് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരണം എഴായിരം കവിയുകയും വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിഎണ്‍പതിനായിരമാവുക...
ന്യൂയോര്‍ക് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരണം എഴായിരം കവിയുകയും വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിഎണ്‍പതിനായിരമാവുകയും ചെയ്തു.
ഇതോടെ, ലോകരാജ്യങ്ങള്‍ ശക്തമായ നടപടിക്ക്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതുവരെ മരണം 7007 ആയി. ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര്‍ മരിച്ചു. ഇറ്റലിയില്‍ മൊത്തം 2,100 മരണമായി. ഇറ്റലിയില്‍ മരുന്നുകള്‍ക്ക് കടുത്തക്ഷാമം നിലനില്‍ക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇപ്പോള്‍ ഇറ്റലി ചികിത്സ നല്കുന്നത്. പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഇപ്പോള്‍ നിലനില്ക്കുന്നത്. ലോകരാജ്യങ്ങളോട് ഇറ്റലി സഹായം തേടിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ആരും ഇതിനോടു പ്രതികരിച്ചിട്ടില്ല.
* ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി.
* ഫ്രാന്‍സില്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നു പ്രസിഡന്റ് മക്രോണ്‍.
* പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടന്‍.
* ജര്‍മനി ഉല്ലാസവ്യാപാര കേന്ദ്രങ്ങള്‍ അടച്ചു.
* അത്യാവശ്യക്കാരല്ലാത്ത യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്.
Keywords: Covid 19, Corona, India, Italy, World, Switzerland
COMMENTS