റോം: കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഇറ്റലിയില്‍ മരണം നാലായിരം കടന്നു. ഇന്നലെ ഇറ്റയിലില്‍ കോവിഡ് 19 വൈറസ് ബാധയില്‍ മരിച്...
റോം: കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഇറ്റലിയില്‍ മരണം നാലായിരം കടന്നു.
ഇന്നലെ ഇറ്റയിലില്‍ കോവിഡ് 19 വൈറസ് ബാധയില്‍ മരിച്ചത് 627 പേരാണ്. മൊത്തം മരണം 4032 ആയി.
രോഗബാധ തടയുന്നതില്‍ പരാജയപ്പെട്ട ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ മൂന്നു വരെ നീട്ടി. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3,245 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇറ്റലി ആ സംഖ്യ മറികടന്നിരിക്കുകയാണ്.
കാര്യങ്ങള്‍ കൈവിട്ടു പോയതോടെ, കഴിയുന്നവരെ രക്ഷിച്ചെടുക്കുക എന്ന നിലയിലേക്ക് ഇറ്റലിയില്‍ കാര്യങ്ങള്‍ നീങ്ങി. രോഗബാധിതരായ രണ്ടു പേരുണ്ടെങ്കില്‍ അതില്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയുള്ളവരെ പരിഗണിക്കുക എന്നതാണ് ഇറ്റലിയിലെ ഇപ്പോഴത്തെ സ്ഥിതി.
ആശുപത്രികളെല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. മോര്‍ച്ചറികളിലെല്ലാം ശവങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നു. സംസ്‌കരിക്കാന്‍ പോലും ആളെ കിട്ടാത്ത സ്ഥിതിയുമാണ്.
160 രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണ നിമിത്തം ഇതുവരെ 11000 പേര്‍ മരിച്ചു. ലോകമാകമാനം രണ്ടരലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്പെയിന്‍, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ രോയിലും രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാകിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ഓസ്ട്രിയ, നോര്‍വേ, സ്വീഡന്‍, ബെല്‍ജിയം, മലേഷ്യ, ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍, ചെച്നിയ, ഇസ്രയേല്‍, ചിലി, ലക്‌സംബര്‍ഗ് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
Keywords: Italy, Corona, Covid 19
COMMENTS