തിരുവനന്തപുരം: സംസ്ഥാനത്താകെ, ശനിയാഴ്ച വരെ 1059 കമ്മ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്...
തിരുവനന്തപുരം: സംസ്ഥാനത്താകെ, ശനിയാഴ്ച വരെ 1059 കമ്മ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് 52,480 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
41,826 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്‍കി. 31,263 പേര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു.
ഭക്ഷണ വിതരണത്തെപ്പറഅറി ചില പരാതികള്‍ ഉയര്‍ന്നതായും അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചയോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരും രോഗവിമുക്തരായി.
6067 സാമ്പിളുകളില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 165 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
സാമൂഹ്യവ്യാപനം നടക്കുന്നുണ്ടോയെന്നു ഗൗരവമായി പരിശോധിക്കണമെന്നും അതിനായി നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Community kitchen, Kerala, Covid 19, Chief Minister, Pinarayi Vijayan

COMMENTS