കോഴിക്കോട് : ലോകമാകെ കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചു വീട്ടിനുള്ളിലിരിക്കുമ്പോള്‍ പുതിയ കാഴ്ചകളും പ്രകൃതി ഒരുക്കുകയാണ്. അതിലൊന്നാണ് കഴി...
കോഴിക്കോട് : ലോകമാകെ കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചു വീട്ടിനുള്ളിലിരിക്കുമ്പോള്‍ പുതിയ കാഴ്ചകളും പ്രകൃതി ഒരുക്കുകയാണ്. അതിലൊന്നാണ് കഴിഞ്ഞ ദിവസം മേപ്പയൂര്‍ ടൗണിലൂടെ നടന്നു നീങ്ങുന്ന പുള്ളിവെരുകിന്റെ കാഴ്ച.
മലബാറില്‍ മെരു എന്നറിയപ്പെടുന്ന വെരുക് മേപ്പയൂര്‍ ടൗണില്‍, കൃത്യമായി സീബ്രാ ലൈനില്‍ കൂടി തന്നെ പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് തന്‍വി മദന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ്.
ടൗണില്‍ തിരക്കൊഴിഞ്ഞതാകാം വെരുക് നിര്‍ഭയം എത്താന്‍ കാരണമെന്നാണ് കരുതുന്നത്. ജീവി അവശനോ കാഴ്ചത്തകരാറോ ഉള്ളതാണെന്ന് നടത്തത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്.
കാട്ടിന്‍പുറങ്ങളിലാണ് സാധാരണ ഈ ജീവിയെ കാണാറുള്ളത്. കാടില്ലാത്ത ഇവിടെ എങ്ങനെ വന്നുപെട്ടു എന്നത് അതിശയമാണ്. രാത്രികാലങ്ങളിലാണ് വെരുക് ഇരതേടിയിറങ്ങുക.
വിവെരിഡെ കുടുംബത്തില്‍പ്പെട്ട, നീളമേറിയ ശരീരമുള്ളതും, കുറിയ കൈകാലുകളോടു കൂടിയതുമായ ജീവിവര്‍ഗ്ഗമാണ്് വെരുക്. പൂച്ചയുടെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവുമാണുള്ളത്.
I can't stop watching this video of a rule-following Indian civet that has apparently emerged to wander around lockdown-era Kozhikode (Calicut), Kerala pic.twitter.com/a8DqRSM7XK
— Tanvi Madan (@tanvi_madan) March 26, 2020
വാലിനടിയിലെ ചെറു സഞ്ചിയില്‍ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു സ്രവത്തിനു വേണ്ടി മനുഷ്യന്‍ ഇവയെ കൊന്നൊടുക്കുന്നതു നിമിത്തം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗമാണിവ. വെരികിന്‍ പുഴു എന്നറിയപ്പെടുന്ന ഈ സ്രവം വച്ചാണ് ഈ ജീവികള്‍ തങ്ങളുടെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നത്.
വെരികിന്‍ പുഴു സുഗന്ധദ്രവ്യങ്ങളുടെയും ആയുര്‍വേദ ഔഷധങ്ങളുടെയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഇതു തന്നെയാണ് ഇവയെ മനുഷ്യന്‍ വകവരുത്താന്‍ കാരണവും. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു.
മേപ്പയൂരിലെ കാഴ്ചയുടെ വീഡിയോ ഇന്റര്‍ നെറ്റില്‍ വൈറലാണ്. കൊറോണ വൈറസ് നിമിത്തം പ്രകൃതിയില്‍ മലിനീകരണത്തോത് കുറഞ്ഞതോടെ ഇത്തരം പല കാഴ്ചകളും കാണാനാവുന്നുണ്ട്.
Keywords: Cevit, India, Kerala, Meppayur
COMMENTS