കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനെന്ന പേരില്‍ സംഗീതനിശ നടത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്ന ആരോപണത്തില്‍ ...
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനെന്ന പേരില്‍ സംഗീതനിശ നടത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്ന ആരോപണത്തില്‍ സംഘാടകരായ സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വരുന്നു.
ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും. സ്‌പോണ്‍സര്‍ഷിപ്പിനായി ഇവരുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.
സംഗീതനിശ കാണാന്‍ 4,000 പേര്‍ എത്തിയെന്നും അതില്‍ 3,000 പേര്‍ സൗജന്യമായാണ് കണ്ടതെന്നുമാണ് സംഘാടകര്‍ പറയുന്നത്. പരിപാടിയുടെ സൗജന്യ പാസുകള്‍ ഹൈബി ഈഡന്‍ എം.പിയുടെ ഓഫീസില്‍ നിന്നും കൈപ്പറ്റിയിരുന്നെന്ന് ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എം.പിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ പരാതിയിലാണ് നടപടി. ഇവരുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Keywords: Ashiq Abu, Chief minister, Financial problems, Music show

COMMENTS