ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലില്‍ മദ്യലഹരിയില്‍ അതിവേഗത്തില്‍ ഓടിച്ച കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത...
ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലില്‍ മദ്യലഹരിയില്‍ അതിവേഗത്തില്‍ ഓടിച്ച കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയും സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു.
തോട്ടിലേക്ക് തെറിച്ചുവീണ കുട്ടികളുടെ നില ഗുരുതരമാണ്. ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ ചന്ദന, അനഘ, അര്‍ച്ചന, രാഖി എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥിനികളെ ഇടിക്കുന്നതിന് മുമ്പ് കാര്‍ ഒരു ബൈക്കിലും ഇടിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനീഷിനും അദ്ദേഹത്തിന്റെ നാലുവയസുള്ള മകനും പരിക്കേറ്റു.
കാര്‍ ഓടിച്ച അന്യ സംസ്ഥാനക്കാരനായ അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളെ ഇടിച്ചു തെറിപ്പിച്ചു മുന്നിലേക്കു കുതിച്ച കാര്‍ പാതയോരത്തെ മരത്തിലിടിച്ചാണ് നിന്നത്.
Keywords: Car Accident, Cherthala, Poochakkal, Students
COMMENTS