സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മദ്യപന്മാരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതും വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യവും പരിഗണിച്ച് ബിവറേജ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യപന്മാരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതും വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യവും പരിഗണിച്ച് ബിവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തനം നിറുത്തി.
ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്നും ഇന്നു ചേരുന്ന മന്ത്രിസഭാ യോഗ തീരുമാനം വന്ന ശേഷം തുറക്കുന്നതിനെക്കുറിച്ചു ചിന്തിക്കാമെന്നും വിവിധ ബ്രാഞ്ചു മാനേജര്‍മാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ സന്ദേശം നല്‍കുകയായിരുന്നു.
രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ, മദ്യം അവശ്യവസ്തുവല്ലെന്നു കണ്ടു കൂടിയാണ് തീരുമാനം. സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഔട്ട്ലെറ്റുകള് തുറക്കേണ്ടെന്ന നിര്‍ദ്ദേശം ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിന് എക്സൈസ് മന്ത്രി നല്‍കുകയായിരുന്നു. ഇക്കാര്യം എംഡി വിവിധ ബ്രാഞ്ച് മാനേജര്‍മാരെ അറിയിച്ചു.
കൊറോണ വൈറസ് ഭീഷണി വ്യാപകമായതോടെ, സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മിക്ക ബിവറേജറസ് ഔട്ട് ലെറ്റുകളിലും പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Keywords: Kerala, Beverages Corpoation, Civil Outlet, Liquor, Corona, Covid 19
COMMENTS