തിരുവനന്തപുരം: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്...
തിരുവനന്തപുരം: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തു എന്നാരോപിച്ചായിരുന്നു വിലക്ക്.
ഈ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രാഷ്ട്രീയ - സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി. ശനിയാഴ്ച പുലര്‍ച്ചെ 1.30 യോടെയാണ് വിലക്ക് പിന്‍വലിച്ചത്.
ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തത് 1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് നിയമങ്ങള്‍ക്ക് എതിരാണെന്ന് കാട്ടിയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.
ഇതു സംബന്ധിച്ചുള്ള ഈ മാധ്യമങ്ങളുടെ വിശദീകരണം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഈ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
Keywords: Asianet, Media one, Delhi issue, Restriction

COMMENTS