തിരുവനന്തപുരം : ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഈ കൊറോണക്കാലത്ത് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മറ്റുള്ളവരെ കളിയാക്കാനും തമാശയാ...
തിരുവനന്തപുരം : ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഈ കൊറോണക്കാലത്ത് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ള ദിനമാണ് നാളെ. ഈ ഏപ്രില്‍ ഒന്നിന് അത് പൂര്‍ണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാരുത്.
ഏപ്രില്‍ ഫൂളിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കൊറോണ രോഗ അവലോകന യോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Keywords: Chief Minister Pinarayi Vijayan, April Fool, joke, April 1, Thiruvananthapuram, Covid 19
COMMENTS