തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഗതാഗതം തടസ്സപ്പെടുത്തി കെ.എസ്.ആര്‍.ടി.സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്ക...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഗതാഗതം തടസ്സപ്പെടുത്തി കെ.എസ്.ആര്‍.ടി.സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നടുറോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവിധം ബസ് പാര്‍ക്ക് ചെയ്ത് പോയ അഞ്ച് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 50 ബസിലെ ജീവനക്കാര്‍ കുറ്റക്കാരാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറി.
സമരത്തില്‍ പങ്കെടുത്ത ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. സമരത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കി. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത തടസ്സവും ക്രമസമാധാനപ്രശ്‌നവും ഉണ്ടായപ്പോഴാണ് വിഷയത്തില്‍ പൊലീസ് ഇടപെട്ടതെന്നും പൊലീസുകാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അതിനാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ ആശുപത്രിയിലെത്തിക്കാനും വൈകിയില്ലെന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തി ഏഴു മിനിട്ടിനുള്ളില്‍ ആശുപത്രിയിലെത്തിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം നല്‍കി.
Keywords: K.S.R.T.C, Strike, Police, Case,

COMMENTS