തിരുവനന്തപുരം: കേരളത്തില്‍ ഇന്നു 15 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു 15 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
എറണാകുളം ജില്ല-2
മലപ്പുറം ജില്ല- 2
കോഴിക്കോട് ജില്ല- 2
കണ്ണൂര്‍ ജില്ല- 4
കാസര്‍കോട് ജില്ല-5
എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
കേരളത്തില്‍ 67 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയവരാണ്. 64 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കേരളത്തില്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 59,295 ആയി. ഇവരില്‍ 58,981 പേര്‍ വീടുകളില്‍ തന്നെയാണുള്ളത്. 314 പേര്‍ ആശുപത്രികളിലുണ്ട്.
9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് ആശ്വാസം പകരുന്നു. രോഗലക്ഷണങ്ങള്‍ സംശയിച്ച 4035 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നത് നെഗറ്റിവ് ആണ്.
രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ശൈലജ അഭ്യര്‍ത്ഥിച്ചു.
* കണ്ണൂരില്‍ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരും ഗള്‍ഫില്‍ നിന്ന് എത്തിയവര്‍.
* കാസര്‍കോട് ജില്ലയില്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികള്‍ക്കാണ് രോഗബാധ. ഇവര്‍ എല്ലാവരും ദുബായില്‍ നിന്ന് വന്നവര്‍.
* എറണാകുളം ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടു പേരും കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയവര്‍.
* കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ സ്ത്രീക്കും പുരുഷനും.
* മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടുപേരും വിദേശത്തുനിന്ന് വന്നവര്‍.
ഇന്നലെ 12 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ ഇന്നത് 15 പേര്‍ക്കായി ഉയര്‍ന്നിരിക്കുന്നു.
#IndianArmy stands in solidarity with countrymen for fight against #COVID-19. #IndianArmy salutes front line medical professionals,sanitation staff,airline crew & all countrymen who stand firm for safety & health of our citizens.#SayNo2Panic#SayYes2Precautions#MoDAgainstCorona pic.twitter.com/ePFBCUuYJZ
— ADG PI - INDIAN ARMY (@adgpi) March 22, 2020
കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ
വൈറസ് വ്യാപനം പ്രതിരോധിക്കാനായി കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് ഉത്തരവ് പ്രാബല്യത്തില്‍വന്നു.കാസര്‍കോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ നിലവില്‍ വന്നു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
* ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണം.
* ജനം കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കും.
* ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരാന്‍ പാടില്ല. * പ്രതിഷേധപ്രകടനങ്ങള്‍ പാടില്ല.
* വിവാഹത്തിന് 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
* റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനതങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണം.
* രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാം.
* അത്തരം കടകളില്‍ ജനം കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ എത്തിച്ചേരുന്നുള്ളുവെന്ന് പൊലീസ് ഉറപ്പു വരുത്തണം.
Keywords: Kerala, Corona, Covid 19, Virus
COMMENTS