സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 14 പേര്‍ക്ക് കേരളത്തില്‍ ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 14 പേര്‍ക്ക് കേരളത്തില്‍ ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 105 ആയി.
ഇന്നത്തെ 14ല്‍ ആറു പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. രണ്ടു പേര്‍ കോഴിക്കോട് സ്വദേശികള്‍.
പുതിയ രോഗികളില്‍ എട്ടു പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തര്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഓരോ വ്യക്തികള്‍ക്കു വൈറസ് ടെസ്റ്റ് പോസിറ്റീവാണ്. 72,460 പേര്‍ നിരീക്ഷണത്തിലായി.
164 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 3,331 പേര്‍ക്ക് രോഗബാധയില്ല എന്ന് ഉറപ്പാക്കി.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമായ ഇന്ന് അനാവശ്യ യാത്രയും പുറത്തിറങ്ങലുമൊക്കെ കണ്ടു. എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണമെന്നും ടാക്‌സിയും ഓട്ടോയും അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയള്ളൂ. അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഓരു കാരണവശാലും ഒത്തുചേരരുത്, മുഖ്യമന്ത്രി പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ വരുന്നവര്‍ എത്രയും പെട്ടെന്ന് വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം.
* സാധനങ്ങളുടെ വില കൂട്ടുകയോ പൂഴ്ത്തി വയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി.Keywords: Kerala, Corona Virus, Covid 19, Pinarayi Vijayan
* സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരില്‍ നിന്നു സത്യവാങ്മൂലം വാങ്ങും.
* സത്യവാങ്മൂലത്തില്‍ പറയുന്നതല്ല പുറത്തിറങ്ങിയതിനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും.
* പൊലീസ് നടപടി ശക്തമാക്കാന്‍ നിര്‍ദ്ദേശം.
* കാസര്‍കോട്ട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.
* സുഹൃത്തുകളുടെ വീട്, ക്ലബ്, വായനശാല തുടങ്ങിയ ഇടങ്ങളില്‍ പോകാന്‍ പാടില്ല.
* അവശ്യസര്‍വ്വീസുകള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കും. കടകളിലും മറ്റു ജോലി ചെയ്യുന്നവര്‍ പാസ് ഉപയോഗപ്പെടുത്താം.
* മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരവരുടെ കാര്‍ഡുകള്‍ തന്നെ ഉപയോഗിച്ചാല്‍ മതി.
* വീടുകളില്ലാതെ പാതയോരത്ത് കിടന്നുറങ്ങുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും സൗകര്യങ്ങള്‍ നല്‍കും.
COMMENTS