തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്നും നാളെയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1400 ല്‍ പരം പേരെ കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ്...
തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്നും നാളെയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1400 ല്‍ പരം പേരെ കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ്സുകളില്‍ നിരീക്ഷണത്തിനായി ആശുപത്രികളിലേക്കു മാറ്റും.
ഇവരെയെല്ലാം വിശദമായി പരിശോധിച്ച് രോഗസാദ്ധ്യത വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. 50 കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് ഇതിനായി അയയ്ക്കുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നാണ് യാത്രക്കാര്‍ എത്തുന്നത്.
ഇന്നു വൈകിട്ട് നാലുമണി മുതലാണ് സര്‍വീസ്. ഏത് ആശുപത്രികളിലേക്കു മാറ്റണമെന്നു ഡിഎംഒ തീരുമാനിക്കും. എല്ലാ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഇറാനിലാണുള്ളത്. ഇവിടെ, 255 ഇന്ത്യക്കാര്‍ക്ക്് വൈറസ് ബാധയുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യു.എ.ഇയില്‍ 12 , ഇറ്റലിയില്‍ അഞ്ച്, ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
Keywords: Kerala, Covid 19, UAE, India, KSRTC
COMMENTS