സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മാത്രം 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്ട് ആറുപേര്‍ക്കും കൊച്ച...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മാത്രം 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്ട് ആറുപേര്‍ക്കും കൊച്ചിയില്‍ അഞ്ചുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് കൊറോണ വൈറസ് ബാധ രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തില്‍ സ്ഥിതി ഗൗരവതരമാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ജനത കര്‍ഫ്യു'വിനോട് കേരള സര്‍ക്കാര്‍ സഹകരിക്കുമെന്നും ഞായറാഴ്ച ബസുകളൊന്നും ഓടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറിവരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ നിയന്ത്രണം പാലിക്കാത്തതാണ് കാസര്‍കോട്ട് വിനയയായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടും മറ്റു പല സ്ഥലങ്ങളിലും ഇയാള്‍ പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങിലും പങ്കെടുത്തു. ഇതിനു പുറമേ ഫുട്‌ബോള്‍ മത്സരം കാണാനും ഇയാള്‍ പോയി. എം.എല്‍.എമാര്‍ ഐസൊലേഷനിലാകാന്‍ കാരണക്കാരനും ഈ വ്യക്തി തന്നെയാണ്.
കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടും. രാവിലെ 11 മുതല്‍ അഞ്ചു മണി വരെ മാത്രമേ കടകള്‍ തുറക്കാവൂ. കാസര്‍കോട് ജില്ലയില്‍ ക്ലബുകളും ആരാധനാലയങ്ങളും അടച്ചിടും.
സംസ്ഥാന വ്യാപകമായി സ്‌കൂള്‍ അദ്ധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളില്‍ വരേണ്ടതില്ല. അതീവ ശ്രദ്ധയും കരുതലും എല്ലാവരും പുലര്‍ത്തണം. കൊറോണ വൈറസ് വ്യാപനം ഒരു ഘട്ടം കടന്നതായി സംശയിക്കുന്നു. ആപത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു ദിവസം മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ശനിയും ഞായറും അവധിയായിരിക്കും. പൊതുഗതാഗതം നിശ്ചലമാകും. മെട്രോകളും ആരാധനാലയങ്ങളും അടച്ചിടും.
കാസര്‍കോട്ട് ജുമാ നമസ്‌കാരം ഒഴിവാക്കണം. ചിലര്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. ഏതാനും പേര്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് സമൂഹത്തെ മൊത്തത്തില്‍ ബാധിക്കും. ചിലര്‍ മതചടങ്ങുകളിലെ നിയന്ത്രണവും പാലിക്കുന്നില്ല.
കേരളത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്ന് പിണറായി വ്യക്തമാക്കി. ജനതാ കര്‍ഫ്യൂ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. ഞായറാഴ്ച സ്വന്തം വീട്ടുപരിസരം ശുചീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Keywords: Kerala, Corona Virus, Covid 19
COMMENTS