തിരുവനന്തപുരം: തന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ഒരുതരത്തില്‍ തനിക്ക് അനുഗ്രഹമായെന്ന് മുന്‍മന്ത്രിയും എം.എല്‍.എയുമായ വി.എസ് ശിവ...
അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്ന കേസിലാണ് വി.എസ് ശിവകുമാറിന്റെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും വീട്ടില്‍ കഴിഞ്ഞദിവസം വിജിലന്‍സ് റെയ്ഡ് നടന്നത്. 2011 മുതല്‍ 2016 വരെയുള്ള സ്വത്തുസമ്പാദനമാണ് പരിശോധിക്കുന്നത്.
എന്നാല്‍ റെയ്ഡില്‍ ശിവകുമാറിന്റെ സ്വത്തില്‍ കാര്യമായ വര്‍ദ്ധന കണ്ടുപിടിക്കാനായില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുള്ള മൂന്നുപേരുടെ ആസ്തിയില്‍ പത്തു മുതല്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനയുണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ എതിരാളികളോട് ചെയ്യുന്നതുപോലെ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുകയാണെന്നും റെയ്ഡ് ഫലവത്താകാത്തത് തന്നെ രാഷ്ട്രീയമായി അപമാനിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്നും വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.
Keywords: V.S Sivakumar,
COMMENTS