കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റിലായ പ്രതികളിലൊരാളായ താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍.ഐ.എ കോടതി തള്ളി. മറ്റൊരു പ്രതിയായ...
മറ്റൊരു പ്രതിയായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. പ്രതികളില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
മാത്രമല്ല പിടികൂടിയ തെളിവുകളായ ലഘുലേഖകള്‍, മുദ്രാവാക്യം വിളിക്കുന്ന സി.ഡികള്‍, പുസ്തകങ്ങള്‍ എന്നിവയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Keywords: UAPA, NIA, Rejected, Bail
COMMENTS