ചെന്നൈ: തമിഴ് സംവിധായകനും നടനുമായ രാജ് കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍ (23) അന്തരിച്ചു. മാതാവ് സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ത്ഥയാത്ര പോ...
ചെന്നൈ: തമിഴ് സംവിധായകനും നടനുമായ രാജ് കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍ (23) അന്തരിച്ചു. മാതാവ് സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ത്ഥയാത്ര പോയിരിക്കുകയായിരുന്നു. അവിടെവച്ച് ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. തമിഴ് സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ രാജ് കപൂര്‍ മകനെ സിനിമയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. അതിനിടയിലാണ് മകന്റെ അകാല വിയോഗം. ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരിയാണ് മാതാവ് സജീല.
Keywords: Tamil director, Rajkapoor, Sharooq Kapoor, Passes away

COMMENTS