ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തലൈവിയില്‍ നടി ഷംന കാസിം ശശികലയാകുന്നു. ജയലളിതയുടെ സ...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തലൈവിയില്‍ നടി ഷംന കാസിം ശശികലയാകുന്നു. ജയലളിതയുടെ സന്തതസഹചാരിയും അവരുടെ മരണശേഷം പാര്‍ട്ടി പിടിച്ചടക്കുകയും ചെയ്ത ശശികലയായാണ് ഷംന എത്തുന്നത്. ഷംന തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയലളിതയാകുന്നത് കങ്കണ റാവത്താണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറായി അരവിന്ദ് സ്വാമി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കെ.ആര്‍ വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിഷ്ണു വരദനാണ് നിര്‍വ്വഹിക്കുന്നത്.
Keywords: Shamna Khasim, Thalivi, Sasikala, MGR

COMMENTS