ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടാമത്തെയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങളുമ...
ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടാമത്തെയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണങ്ങളുമായി ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം ബാധിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രോഗിയുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് കേന്ദ്രആരോഗ്യ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അടുത്തിടെ ചൈന സന്ദര്‍ശിച്ചു തിരിച്ചെത്തിയ ആളാണ് രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തി.
കേരളത്തില്‍ വൈറസ് ബാധ ഒരാളില്‍ ഒതുങ്ങിയെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് രണ്ടാമത്തെ കേസ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രോഗബാധ തടയുന്നതിന് കേരളം ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതിനാല്‍ ആശങ്കപ്പെടാനില്ല.
രോഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില വളരെയേറെ മെച്ചപ്പട്ടു. കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് തൊണ്ടവേദനയും ചുമയും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നിട്ടില്ല.
Summary: Central Health Ministry reported second confirmed case fo coronavirus in Kerala. The details of the patient is kept in secret. Mean while the first infected girl is now stable.
Keywords: Coronavirus, Kerala, Health Ministry, Isolation Ward
COMMENTS