കൊല്ലം: പുലിയില ഇളവൂര്‍ തടത്തില്‍മുക്കിലെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ 11 മണി മുതല്‍ കാണാതായ ദേവനന്ദ (പൊന്നു) യെ കണ്ടെത്തുന്നതിന...
കൊല്ലം: പുലിയില ഇളവൂര്‍ തടത്തില്‍മുക്കിലെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ 11 മണി മുതല്‍ കാണാതായ ദേവനന്ദ (പൊന്നു) യെ കണ്ടെത്തുന്നതിനായി ചാത്തന്നൂർ എസി പി യുടെ നേതൃത്വത്തിൽ 50 അംഗ അന്വേഷക സംഘം രൂപീകരിച്ചു.
സൈബർ വിദഗ്ദ്ധദ്ധർ ഉൾപ്പെടെ സംഘത്തിലുണ്ട്. എല്ലാ പൊലീസ് സ്റ്റേഷൻ കളിലും തിരച്ചിലിന് നിർദ്ദേശം നല്കി. വാഹന പരിശോധനയും നടക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിരച്ചിൽ നടക്കുന്നു. സംസ്ഥാന അതിർത്തികളിലും പരിശോധന നടക്കുകയാണ്.
കുട്ടിയെ തിരികെ കിട്ടിയെ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെ മകള്‍ ദേവനന്ദയെ (പൊന്നു) വീട്ടില്‍ നിന്നാണ് കാണാതായത്. അച്ഛന്‍ പ്രദീപ് വിദേശത്താണ്.
അമ്മ ധന്യ തുണി അലക്കാനായി വീട്ടിനു പിന്നിലേക്കു പോകുമ്പോള്‍ ദേവനന്ദ പിന്നാലെ എത്തി. എന്നാല്‍ കുഞ്ഞിനോട് അകത്തു പോയിരിക്കാന്‍ പറഞ്ഞശേഷം ധന്യ തുണി അലക്കാനായി പോയി.
അലക്കു കഴിഞ്ഞു വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന് പുറത്തോ റോഡിലോ കളിക്കാന്‍ പോകുന്ന ശീലവും ദേവനന്ദയ്ക്കില്ല.
വീടിനു നൂറു മീറ്റര്‍ അകലെ പുഴയുണ്ട്. കുട്ടി പുഴയില്‍ വീണിട്ടുണ്ടോ എന്ന സംശയത്തില്‍ നാട്ടുകാരും മുങ്ങല്‍ വിദഗ്ദ്ധരും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ പൊലീസിന്റെ ശ്വാനസേന എത്തി. പൊലീസ് നായ മണം പിടിച്ചു പുഴയ്ക്കു കുറുകേയുള്ള ബണ്ട് കടന്നു മറുകര വരെ പോയിട്ടു തിരിച്ചു വന്നു.
വീട്ടിനു സമീപത്തൊന്നും മറ്റു വാഹനങ്ങള്‍ വന്നതായും സൂചനയില്ല. നാട്ടുകാരും പൊലീസും അന്വേഷണം എറ്റെടുത്തിരിക്കെ, കേരളത്തിലെ സോഷ്യല്‍ മീഡിയ ഒന്നാകെ പൊന്നുവിനു വേണ്ടി ഉണര്‍ന്നിരിക്കുകയാണ്.
നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ പൊന്നുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു കുഞ്ഞിനെ കണ്ടെത്താന്‍ സഹായം തേടിയിട്ടുണ്ട്. ഇതിനിടെ, കുഞ്ഞിനെ കണ്ടുകിട്ടിയെന്ന തരത്തില്‍ ചില പ്രചരണങ്ങളും വന്നു. ഇതു തെറ്റായ പ്രചരണമാണെന്നു പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാതായ സംഭവത്തിൽ കേരള ബാലവകാശ കമ്മിഷൻ കേസെടുത്തു. ഡി ജി പി, ജില്ലാ കളക്ടർ തുടങ്ങിയവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Keywprds: Devanandana, Ponnu, Missing, Kerala, Kollam, Girl missing
COMMENTS