ന്യൂഡല്‍ഹി: വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു. എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ...
ന്യൂഡല്‍ഹി: വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു.
എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍ മേധാവി കൂടിയായ രാജേന്ദ്ര കെ പച്ചൗരി ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
79 വയസായിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ഡല്‍ഹിയിലെ തലസ്ഥാനത്തെ എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരുകയായിരുന്നു. ടെറി ഡയറക്ടര്‍ ജനറല്‍ അജയ് മാത്തൂറാണ് അദ്ദേഹത്തിന്റെ മരണം മാധ്യമങ്ങളെ അറിയിച്ചത്.
2013 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇന്റര്‍ ഗവണ്‍മെന്റ് പാനലിന് (ഐപിസിസി) ലഭിക്കുമ്പോള്‍ പച്ചൗരി അതിന്റെ അദ്ധ്യക്ഷനായിരുന്നു. യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന സംഘടനയാണ് ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍.
1988 ല്‍ ലോക കാലാവസ്ഥാ സംഘടനയും ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയും ചേര്‍ന്ന് രൂപീകരിച്ച ഐപിസിസിയുടെ ചെയര്‍മാനായിരുന്നു പച്ചൗരി.
ഡോ. പച്ചൗരിയുടെ അചഞ്ചലമായ സ്ഥിരോത്സാഹമാണ് ടെറിയെ ഇന്നത്തെ നിലയിലെത്തിച്ചത്. ഈ സ്ഥാപനം വളര്‍ത്തിയെടുക്കുന്നതിലും ആഗോള സംഘടനയാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ പ്രധാനമാണ്.
ആഗോള സുസ്ഥിര വികസനത്തിന് പച്ചൗരിയുടെ സംഭാവന സമാനതകളില്ലാത്തതാണെന്ന് ടെറി ചെയര്‍മാന്‍ നിതിന്‍ ദേശായി പറഞ്ഞു.
1940 ആഗസ്റ്റ് 20 ന് നൈനിറ്റാളിലാണ് ജനനം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1958 ലെ റെയില്‍വെ സ്‌പെഷ്യല്‍ ക്ലാസ് അപ്രന്റീസ് ബാച്ചില്‍ പ്രവേശനം ലഭിച്ചു. പിന്നീട് അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ എം.എസിനു ചേര്‍ന്നു. 1974 ല്‍ അവിടുന്നു തന്നെ പിഎച്ച്.ഡിയും നേടി.
പരിസ്ഥിതി സംരക്ഷണ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം ആദരിച്ചു.
പച്ചൗരിക്കെതിരെ സഹപ്രവര്‍ത്തക ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവയ്ക്കുകയായിരുന്നു.
Summary: Rajendra Pachauri, an Indian engineer and economist who led the U.N. Intergovernmental Panel on Climate Change for more than a decade, championing climate science and leading the panel when it received a share of the Nobel Peace Prize, only for his career to unravel in recent years amid allegations of sexual harassment, died Feb. 13 at 79.
Keywords: Rajendra Pachauri, Indian engineer , U.N. Intergovernmental Panel on Climate Change, Nobel Peace Prize, Energy and Resources Institute (TERI), New Delhi

COMMENTS