കൊച്ചി: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സി.ബി.ഐ ഓഫീസിന...
കൊച്ചി: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സി.ബി.ഐ ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം തുടങ്ങി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സി.ബി.ഐ അന്വേഷണം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ബന്ധുക്കള്‍ സത്യാഗ്രഹമിരിക്കുന്നത്.
സി.പി.എം നേതാക്കള്‍ക്കും ഈ ഇരട്ട കൊലപാതകത്തില്‍ പങ്കുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Keywords: Periya muder case, Strike, Parents & relatives

COMMENTS