തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇതു സംബന്ധിച്ച...
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.
ഈ കേസിലെ ഇബ്രാഹിം കുഞ്ഞിനുള്ള പങ്ക് കണ്ടെത്തിയ വിജിലന്‍സ് അന്വേഷണത്തിനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സര്‍ക്കാര്‍ വിജിലന്‍സിന്റെ കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ തീരുമാനം ഉണ്ടായില്ല.
കേസിന്റെ അന്വേഷണം വൈകുന്നതില്‍ കോടതി ഇടപെടുകയും എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ചതിലൂടെ ഇബ്രാഹിം കുഞ്ഞ് സര്‍ക്കാര്‍ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയതായാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.
Keywords: Palarivattom bridge case, Governor, Ibrahim Kunju, Inquiry

COMMENTS