സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിന് സന്തോഷിക്കാന്‍ വകയൊന്നുമില്ലാത്തതാണ് രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. കേര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിന് സന്തോഷിക്കാന്‍ വകയൊന്നുമില്ലാത്തതാണ് രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്.
കേരളം ഉന്നയിച്ച മിക്ക ആവശ്യങ്ങളും ചവറ്റുകുട്ടയിലിടുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിനു വലിയ തിരിച്ചടിയുണ്ടാക്കുന്ന ചില നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്.
സഹകരണ പ്രസ്ഥാനം ഇന്ത്യയില്‍ ഏറ്റവും ശക്തമായി മുന്നോട്ടു പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സഹകരണ സംഘങ്ങള്‍ക്കുമേല്‍ 22 ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മലാ സീതാരാമന്‍.
ഇത് സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ അടിവേരിളക്കാന്‍ പോന്ന തീരുമാനമാണ്. ഇതിന്റെ തിക്തഫലം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കര്‍ഷകരും സാധാരണക്കാരുമായിരിക്കും. ഒരുപക്ഷേ, സഹകരണ മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കു തന്നെ ഇതു കാരണമായേക്കും. നോട്ടുനിരോധനം ഏല്പിച്ചു ആഘാതത്തില്‍ നിന്നു കേരളത്തിലെ സഹകരണ മേഖല പതുക്കെ കരകയറുന്നതിനിടെയാണ് പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.
കേന്ദ്ര നികുതിയില്‍ നിന്ന് കേരളത്തിനു കിട്ടേണ്ട ഓഹരിയും കുറയും. ഇതു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ജി.എസ്.ടി കാര്യത്തില്‍ അര്‍ഹമായ വിഹിതം നല്കാത്തതു തന്നെ കേരളത്തെ സാരമായി ബാധിച്ചിരുന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. അവയ്ക്കു ഒരു സഹായവും കിട്ടില്ല. പൊതുമേഖല തന്നെ കേന്ദ്രം വിറ്റുതുലയ്ക്കുന്നതിനിടെ കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ പരിദേവനം കേന്ദ്രം കേട്ടതുകൂടിയില്ല.
സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്സിഡി ഉയര്‍ത്തല്‍, കേരളത്തിന് എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധിക നിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി കേരളം നിരവധി ആവശ്യങ്ങള്‍ വച്ചിരുന്നുവെന്നും ഇതൊന്നും പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
നിര്‍മലയുടെ ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ബജറ്റിന്റെ സമ്പൂര്‍ണ്ണ പരാജയത്തില്‍ നിന്ന് കേന്ദ്ര ധനമന്ത്രി ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇത്തവണത്തെ ബജറ്റില്‍ ഒന്നുമില്ല, ഐസക് ആരോപിച്ചു.
Summary: Finance minister Nirmala Sitharaman is presenting her second budget and Narendra Modi government’s seventh full budget this morning. This will be one of the most challenging budgets for the government as it comes at a time India’s growth is expected to plunge to a 11-year low of 5 per cent in 2019-20, led by a slump in consumption and investment.
Keywords: Finance minister, Nirmala Sitharaman, Budget, Narendra Modi, India’s growth
COMMENTS