തിരുവനന്തപുരം: വിഖ്യാത പത്രപ്രവർത്തകൻ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ കുമാരപുരത്ത് കലാകൗമുദി ഗാർ...
തിരുവനന്തപുരം: വിഖ്യാത പത്രപ്രവർത്തകൻ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ കുമാരപുരത്ത് കലാകൗമുദി ഗാർഡൻസിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ നടത്തും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരി ബായിയാണ് ഭാര്യ. പത്രപ്രവർത്തകയായ വത്സാമണിയും കലാകൗമുദി എഡിറ്റർ സുകുമാരൻ മണിയും മക്കളാണ്. പരേതരായ എം.എസ് മധുസൂദനന്‍, എം.എസ് ശ്രീനിവാസന്‍, എം.എസ് രവി എന്നിവരാണ് സഹോദരങ്ങള്‍.
കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററാണ്. ദീർഘകാലം കേരളകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. പത്രം ഉടമയും പത്രപ്രവർത്തകനുമായി വ്യക്തിമുദ്ര പതിച്ച ചുരുക്കം ചിലരിൽ ഒരാളാണ് എം എസ് മണി.
കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 ലാണ് എം.എസ് മണിയുടെ ജനനം. പേട്ട ഗവ.സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും ഗവ.ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസ കാലത്തു തന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഠനശേഷം ഡല്‍ഹി ലേഖകനായി ചുമതലയേറ്റു.
1962 ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്നും യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് മൊറാര്‍ജി ദേശായി, എല്‍.കെ അദ്വാനി, മന്നത്തു പത്മനാഭന്‍, ഇ.എം.എസ്, ആര്‍.ശങ്കര്‍ സുബ്രഹ്മണ്യസ്വാമി തുടങ്ങി നിരവധി പ്രമുഖരായ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന് നിരവധി പ്രമുഖരായ പത്രപ്രവര്‍ത്തകരുമായും പ്രമുഖ വ്യക്തികളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഉണ്ടായി. പത്രപ്രവര്‍ത്തന രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് കേരളാകൗമുദിയില്‍ നിന്നും പുറത്തുവരികയും കലാകൗമുദി എന്ന വാരിക ആരംഭിക്കുകയുമായിരുന്നു.
മലയാളികളുടെ ചിന്താധാരയെ തന്നെ സ്വാധീനിച്ച ആ സംരംഭം വളരുകയും അതില്‍ നിന്നും ഇപ്പോള്‍ ആറ് പ്രസിദ്ധീകരണങ്ങള്‍ കൂടി പുറത്തിറങ്ങുന്നുണ്ട്. 1990 ല്‍ മുംബൈയില്‍ നിന്നും മലയാളത്തില്‍ ആരംഭിച്ച കലാകൗമുദി ദിനപത്രം കേരളത്തിനു പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന അംഗീകാരവും നേടിയിട്ടുണ്ട്.

Keywords: MS Mani, Kerala Kaumudi, Kala Kaumudi, Chief Editor, Journalist
COMMENTS