ചെന്നൈ: തൊഴിലിടങ്ങളില്‍ രൂക്ഷഭാഷയില്‍ സംസാരിക്കുന്നത് ലൈംഗികപീഡനനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റലക്ച്വല്‍ പ്രേ...
ചെന്നൈ: തൊഴിലിടങ്ങളില്‍ രൂക്ഷഭാഷയില്‍ സംസാരിക്കുന്നത് ലൈംഗികപീഡനനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫ് ഇന്ത്യ ഡപ്യൂട്ടി രജിസ്ട്രാര്‍ വി.നടരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ജോലിക്കിടെ നടരാജന്‍ രൂക്ഷമായ ഭാഷ ഉപയോഗിച്ചു എന്നാരോപിച്ച് സഹപ്രവര്‍ത്തകയായ യുവതി ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയാനുള്ള നിയമമനുസരിച്ച് പരാതി നല്‍കിയിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ജില്ലാ ലോക്കല്‍ കംപ്ലൈന്റ് കമ്മിറ്റിയും ഈ പരാതി ശരവയ്ക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് നടരാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കിയ കോടതി വനിതാ ജീവനക്കാരും ഏല്‍പ്പിക്കപ്പെട്ട ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് നിര്‍ദ്ദേശിച്ചു.
Keywords: Madras highcourt, No offence, Sexual harasment

COMMENTS