തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുതലയേറ്റു. തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമ...
അതേസമയം ചടങ്ങിലെ എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, കുമ്മനം
എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇവര്‍ കെ.സുരേന്ദ്രനൊപ്പം അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്.
സ്ഥാനമേറ്റെടുക്കാനായി തലസ്ഥാനത്തെത്തിയ കെ.സുരേന്ദ്രന് റെയില്‍വേസ്റ്റേഷനില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എം.ടി രമേശ് എന്നീ നേതാക്കളുടെ നേതൃത്വത്തിലുള്ള സ്വീകരണത്തിനുശേഷം റോഡ് ഷോയുടെ അകമ്പടിയോടെയാണ് കെ.സുരേന്ദ്രന്‍ ബി.ജെ.പി ആസ്ഥാനത്തെത്തി സ്ഥാനമേറ്റത്.
Keywords: B.J.P State president, K.Surendran, Today
COMMENTS