കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നു പുലര്‍ച്ചെ ജയില്‍ മുറിയില്‍ കൈയിലെ ഞരമ്പ് മുറിച...
തുടര്‍ന്ന് ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചില്ല് ഉപയോഗിച്ചാണ് ജോളി കൈമുറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് മൂര്‍ച്ചയുള്ള ചില്ല് എവിടെ നിന്നും കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെയും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളിയുടെ മൊഴി. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
Keywords: Koodathayi murder case, Jail, Police, Jolly
COMMENTS