വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലെ കുറ്റപത്രവും പൊലീസ് സമര്‍പ്പിച്ചു. താമരശേരി മുന്‍സിഫ് കോടതിയിലാണ് നാലാമത്തെ കുറ്റപത...
മറ്റു കേസുകളിലെ പോലെതന്നെ ഈ കേസിലും ജോളി തന്നെയാണ് ഒന്നാം പ്രതി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുകയും ചെയ്യുകയും റോയിയുടെ സ്വത്ത് ജോളിക്ക് ഇനി നല്‍കരുതെന്ന് പറയുകയും ചെയ്തതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.
മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊയിലാണ്ടി സി.ഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Koodathayi murder case, Police, Charge sheet, Mathew Manjadiyil
COMMENTS