വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്‌ട്രേറ്റ് കോടത...
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
മഷ്‌റൂം ക്യാപ്‌സൂള്‍ കഴിക്കുന്ന ശീലമുള്ള ടോം തോമസിന് ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് കൊടുത്താണ് ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജോളി ഒന്നാം പ്രതിയും സയനൈഡ് എത്തിച്ചു നല്‍കിയ എം.എസ് മാത്യു രണ്ടാം പ്രതിയും പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.
ടോം തോമസിന് ക്യാപ്‌സൂള്‍ നല്‍കുന്നത് കണ്ടുവെന്ന് മൊഴിനല്‍കിയ ജോളിയുടെ മകന്‍ റെമോയെയാണ് കുറ്റപത്രത്തില്‍ മുഖ്യ സാക്ഷിയാക്കിയിരിക്കുന്നത്. ഇതുകൂടാതെ അയല്‍ക്കാരും ആശുപത്രിയില്‍ ടോംതോമസിനെ എത്തിച്ച ഓട്ടോ ഡ്രൈവറും കേസിലെ മറ്റ് സാക്ഷികളാണ്.
Keywords: Koodathai, Charge sheet, Today, Tom Thomas

COMMENTS