തൃശ്ശൂര്‍: കൊറോണ വൈറസ് ബാധിതായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തിക...
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധിതായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്നും മറ്റാര്‍ക്കും സംസ്ഥാനത്ത് രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.
കൊറോണ ബാധിതയാണെന്നു ഉറപ്പിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുമായി ഇടപഴകിയവരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് അവരെയും നിരീക്ഷിക്കുന്നുണ്ട്.
ചൈനയില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കരുതലെന്ന നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ വിദ്യാര്‍ത്ഥിനിയില്‍ നിന്നെടുത്ത സാമ്പിള്‍ പുണെയില്‍ പരിശോധനയ്ക്കയച്ചു.
തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്തതാണ് ഈ പെണ്‍കുട്ടി. ഇവരുടെ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 22 പേര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണെങ്കിലും ഇതിലാര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തില്‍ മൊത്തത്തില്‍ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. അഞ്ച് സാമ്പിളുകള്‍ ഇന്ന് തൃശ്ശൂരില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ പടരുന്നുവെന്നു തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി ഷൈലജ അറിയിച്ചു.
സംസ്ഥാനത്ത് കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് പണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം നാളെ ആലപ്പുഴയിലെത്തും.
Keywords: Coronavirus, Kerala, KK Shylaja, Medical College
COMMENTS