തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്യമായ ജനഹിത പ്രഖ്യാപനങ്ങൡാത്തതാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി തോമസ് ഐസക...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്യമായ ജനഹിത പ്രഖ്യാപനങ്ങൡാത്തതാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
* കുടുംബശ്രീ ചിട്ടി ആരംഭിക്കും, നാലു ശതമാനം പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്പ.* സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടുകയും വന്‍കിട പദ്ധതികള്‍ക്ക് 30 ശതമാനം ന്യായവില കൂട്ടാനും ബജറ്റില്‍ തീരുമാനം.
* കുടുംബശ്രീക്ക് 600 കോടി ബഡ്ജറ്റ് വിഹിതം, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി.
* പ്രവാസി ചിട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കും.
പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കും.
* ബേക്കല്‍- കോവളം ജലപാത ഗതാഗതത്തിനായി ഇക്കൊല്ലം തുറന്നുകൊടുക്കും.
* ലൊക്കേഷന്‍ മാപ്പ്, പോക്കുവരവ് ഫീസുകള്‍ കൂട്ടി.
* ജി.എസ്.ടിയില്‍ നിന്നു പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനാല്‍ പിരിവ് മെച്ചപ്പെടുത്താന്‍ 12 ഇന പരിപാടി നടപ്പാക്കും.
* ഇരട്ട പെന്‍ഷന്‍കാരെ ഒഴിവാക്കി 700 കോടി ലാഭിക്കും. ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കും.* അനാവശ്യ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കില്ല.
* തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ച് 1500 കോടി രൂപ ലാഭിക്കും.
* സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാങ്ങുന്നതിന് പകരം മാസ വാടകയ്ക്കെടുക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15% കൂടുതല്‍ ചിലവാണ്
* വികസന സ്തംഭനം ഒഴിവാക്കാനായി സംസ്ഥാനം ചെലവ് ചുരുക്കില്ല.
* ദിവസം 10 കോടി ലിറ്റര്‍ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് കുടിവെള്ള വിതരണത്തിന് 8523 കോടി,
* ജല അതോറിറ്റിക്ക് 675 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി.
* കോളേജുകളില്‍ പുതിയതായി 60 കോഴ്സുകള്‍.
* പൂട്ടിക്കിടക്കുന്ന കശു അണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു തുറക്കും.
* കര്‍ഷക ക്ഷേമം ലക്ഷ്യമിട്ട് ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണം.* എല്ലാ സ്‌കൂളുകളിലും സൗരോര്‍ജ നിലയം സ്ഥാപിക്കും.
* മത്സ്യ തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ നിര്‍മിച്ചുകൊടുക്കും.
* വയനാടിന് 2000 കോടി രൂപയുടെ ത്രിവര്‍ഷ പാക്കേജും ഇടുക്കിക്ക് 1000 കോടി രൂപയുടെ പാക്കേജും.
* രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി രൂപ വകയിരുത്തി.
* പൊതുവിദ്യാഭ്യാസ മേഖലക്ക് 19,130 കോടി രൂപ.
* സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്ന് 600 രൂപയാക്കി.
* 1000 കോടിയുടെ തീരദേശ പാക്കേജ്, ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി.
* വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് സര്‍ക്കാര്‍ ഇടപെട്ട് ലഭ്യമാക്കുന്നതിനായി 1000 ഭക്ഷണശാലകള്‍ തുറക്കും.
* പതിനായിരം നഴ്സുമാര്‍ക്ക് വിദേശത്ത് ജോലി സാധ്യത ഉറപ്പാക്കുന്നതിന് ക്രാഷ് കോഴ്‌സ്, ഇതിന് അഞ്ചു കോടി രൂപ വകയിരുത്തി.* അതിവേഗ റെയില്‍ പാതാ നടപടികള്‍ അവസാനഘട്ടത്തില്‍.
* ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകളും ഫ് ളാറ്റുകളും സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കും.
* കിഫ്ബിയില്‍ 2020-21ല്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
* കൊച്ചി വികസനത്തിന് 6000 കോടി രൂപ, കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തും.
* സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പലിശ രഹിത വായ്പ്പ.
* സി.എഫ്.എല്‍., ഫിലമെന്റ് നവംബര്‍ മുതല്‍ ബള്‍ബുകള്‍ നിരോധിക്കും.
Keywords: Kerala Budget, TM Thomas Issac, Finance Minister, Budget
COMMENTS