മൗണ്ട് മോങ്‌നുയി: തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളിലും ന്യൂസിലാന്‍ഡിനെ കടപുഴക്കിക്കൊണ്ട് പുതിയ ചരിത്രമെഴുതി ഇന്ത്യ ട്വന്റി 20 പരമ്പര സ്...
ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സിനു പത്തിമടക്കുകയായിരുന്നു.
ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീം എന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്കു സ്വന്തമായി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ ബാറ്റിംഗ് ് തിരഞ്ഞെടുത്തു. തട്ടിമുട്ടി മുന്നേറിയ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റിനു 163 റണ്‍സാണ് നേടാനായത്.
ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമമെടുത്തപ്പോഴാണ് തൊപ്പി രോഹിത് ശര്‍മയ്ക്കു കിട്ടിയത്. രോഹിത് 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്സറും പറത്തി 60 റണ്‍സെടുത്തു. പരിക്കില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് രോഹിത് മടങ്ങിയത്.
ലോകേഷ് രാഹുല്‍ (45), ശ്രേയസ് അയ്യര്‍ (33*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനു വേണ്ടി ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി.
വിരാട് കോലി പുറത്തിരുന്നപ്പോള്‍ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ രണ്ടു റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് കളിയിലേക്കു തിരിച്ചുവന്ന ന്യൂസിലാന്‍ഡ് അനായാസം ജയിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ച ശേഷമാണ് മുട്ടിടിച്ചു വീണത്.
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ലിനെ കേവലം രണ്ടു റണ്‍സെടുത്തു നില്‍ക്കെ ജസ്പ്രീത് ബുറ വിക്കറ്റിനു മുന്നില്‍ കുടുക്കി. കഴിഞ്ഞ കളിയില്‍ ഫോമിലേക്കുയര്‍ന്ന കോളിന്‍ മണ്‍റോയെ 15 റണ്‍സെടുത്തു നില്‍ക്കെ വാഷിംഗ്ടണ്‍ സുന്ദര്‍ 15 മടക്കി.
30 പന്തില്‍ 50 റണ്‍സുമായി ടിം സീഫര്‍ട്ട് കളി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. 47 പന്തില്‍ 53 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ഈ കളി ആതിഥേയര്‍ ജയിക്കുമെന്ന തോന്നല്‍ വന്നു. നാലാം വിക്കറ്റില്‍ ടിം സീഫെര്‍ട്ടും റോസ് ടെയ്ലറും 99 റണ്‍സ് ചേര്‍ത്തു. നന്നായി കളിച്ച സീഫെര്‍ട്ട് പുറത്തായതോടെ കിവികള്‍ പതറിത്തുടങ്ങി.
പിന്നീട് വന്നവരൊക്കെ അതുപോലെ മടങ്ങി. 10 പന്തില്‍ 16 റണ്‍സെടുത്ത ഇഷ് സോധി മാത്രമാണ് രണ്ടക്കം കടന്നത്.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് ന്യൂസിലാന്‍ഡിനെ പതനത്തിലേക്കു തള്ളിയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. നവ്ദീപ് സെയ്‌നിയും ഷാര്‍ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു. ഒരോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ശിവം ദുബെ മാനം കെടുത്തുകയും ചെയ്തു. കൂട്ടത്തില്‍ ഒരു നോബോളും എറിഞ്ഞു ദുബെ.
Summary: India scripted history as they defeated New Zealand by seven runs in the fifth and final Twenty20 International at the Bay Oval in Mount Maunganui on Sunday. With the win, India completed their first-ever T20I series sweep over New Zealand, handing the hosts their first whitewash in the shortest format (three or more matches in the series).
Keywords: T20I series, New Zealand , Jasprit Bumrah, Bay Oval , Mount Maunganui
COMMENTS