ന്യൂഡല്‍ഹി: ഡൽഹിയിലെ കലാപമേഖലകൾ സുരക്ഷാഭടന്മാരുടെ കാവലിൽ പേടിപ്പിക്കുന്ന ശാന്തതയിലേക്കെത്തി. കലാപത്തിൽ മരണം 27 ആയി. ഇരുന്നൂറോളം പേർ ...
ഇരുന്നൂറോളം പേർ പേർ അക്രമങ്ങളിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്- ഇവരിൽ നാൽപ്പതോളം പേരുടെ നില ഗുരുതരമാണ്. ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയിലും കല്ലേറിലും അതും വെടിവെപ്പിലുമാണ് മിക്കവർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ അർദ്ധസൈനിക സുരക്ഷാ ഭടന്മാരും പൊലീസുകാരും ഉൾപ്പെടുന്നു .
അക്രമങ്ങളുമായി ബന്ധപ്പെട്ട് 120 പേർ അറസ്റ്റിലായതായാണ് ഔദ്യോഗിക റിപ്പോർട്ട് . എന്നാൽ ഇതിൽ കൂടുതൽ പേർ അറസ്റ്റിലായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. 118 പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹിയെ കലാപം മുക്തമാക്കി സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ചുമതല കേന്ദ്രസർക്കാർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഡോവൽ കലാപ മേഖലകൾ സന്ദർശിച്ചു വേണ്ടുന്ന സുരക്ഷാ നടപടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് ഡോവൽ വിവരങ്ങൾ നൽകുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിർദ്ദേശം കേന്ദ്രം തള്ളി.
സ്ഥിതി ആശങ്കാജനകമാണെന്നും നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുള്ളതിനാല്‍ സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അതേസമയം ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ കലാപം നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകളും നാശനഷ്ടങ്ങളുടെ വിവരവും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചു..
Keywords: Kejariwal, Force, Rejects, Police, Delhi Riots
COMMENTS