ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്...
രാജ്യ തലസ്ഥാനത്ത് ഇത്രയും വലിയ കാലാപം നടന്നിട്ടും ആഭ്യന്തര മന്ത്രിയായിരുന്നിട്ടും അതില്‍ ഉചിതമായി ഇടപെടാത്തതിനാലാണ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്. ഇതു സംബന്ധിച്ച മെമ്മോറാണ്ടവും അവര്‍ രാഷ്ട്രപതിക്ക് നല്കി.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, പി.ചിദംബരം, കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളാണ് സോണിയാ ഗാന്ധിക്കൊപ്പം ഈ ആവശ്യവുമായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
COMMENTS