ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങൾ വർഗീയ കലാപമായി മാറിയതോടെ മരണം 20 ആയി. കാര്യങ്ങൾ കൈവിട്ടു ...
കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്നും സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യത്തിന് സുരക്ഷാ സേന രംഗത്തുണ്ടെന്നും ഒന്നും ഭയക്കാനില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.
ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 20 പേരുടെ നില അതീവ ഗുരുതരമാണ്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
സംഘര്‍ഷം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുത്തു.
Keywords: DElhi violence, 7 people died, Injured
COMMENTS