ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റവരില്‍ പലരുടെയു...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഇരുന്നൂറോളം പേര്‍ അക്രമങ്ങളില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് ഇവരില്‍ നാല്‍പ്പതോളം പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം 27 പേരാണ് മരിച്ചത്. ഇന്ന് എട്ടു പേര്‍ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയിലും കല്ലേറിലും അതും വെടിവെപ്പിലുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരില്‍ അര്‍ദ്ധസൈനിക സുരക്ഷാ ഭടന്മാരും പൊലീസുകാരും ഉള്‍പ്പെടുന്നു .
അക്രമങ്ങളുമായി ബന്ധപ്പെട്ട് 120 പേര്‍ അറസ്റ്റിലായതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. 118 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Keywords: Delhi issue, Death rate increases, 35, Violence

COMMENTS