ബീജിംഗ്: കൊറോണ വൈറസ് ബാധയില്‍ ലോകമാകെ ശനിയാഴ്ച വരെ മരണം 803 ആയി. 2003 ലെ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) പകര്‍ച്ച...
ബീജിംഗ്: കൊറോണ വൈറസ് ബാധയില്‍ ലോകമാകെ ശനിയാഴ്ച വരെ മരണം 803 ആയി. 2003 ലെ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) പകര്‍ച്ചവ്യാധിയില്‍ മരിച്ചത് 774 പേരായിരുന്നു. അതിനെയും മറികടന്നിരിക്കുകയാണ് നോവല്‍ കൊറോണ വൈറസ്.
വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെ പ്രവിശ്യയില്‍ മാത്രം ഇപ്പോള്‍ മരണസംഖ്യ 780 ആയെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മൊത്തം 803 മരണങ്ങളില്‍ രണ്ടുപേര്‍ വിദേശികളാണ്, ഇവരൊഴികെ മറ്റെല്ലാവരും ചൈനക്കാര്‍ തന്നെയാണ്.
ഏറ്റവും പുതിയ ബുള്ളറ്റിനില്‍ ശനിയാഴ്ച 81 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ഇതുവരെ 801 പേര്‍ മരിച്ചു, ഹോങ്കോങ്ങിലും ഫിലിപ്പൈന്‍സിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഹുബെയുടെ തലസ്ഥാനമായ വുഹാനിലാണ. അതിവിശാലമായ നഗരം ആഴ്ചകളായി ആളൊഴിഞ്ഞു പ്രേതനഗരം പോലെ കിടക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.
ചൈനയില്‍ നിന്ന് എത്തുന്നവര്‍ക്ക്, രാജ്യത്തിന്റെ തന്നെ ഭാഗമായ ഹോങ്കോംഗ് രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന നിബന്ധന നിര്‍ബന്ധിതമാക്കി. ഹോട്ടല്‍ മുറികളിലോ സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രങ്ങളിലോ വീട്ടിലോ അടച്ചിടും. ഇതു ലംഘിക്കുന്നത് പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഹോങ്കോങ്ങില്‍ ഇതുവരെ 26 വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച, 60 കാരനായ യുഎസ് പൗരന്‍ വുഹാനിലെ ജിന്‍യിന്റാന്‍ ആശുപത്രിയില്‍ മരിച്ചു. ഒരു ജപ്പാന്‍കാരനും ചൈനയില്‍ മരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
ഫ്രാന്‍സില്‍ അഞ്ച് പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. കൂട്ടത്തില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11 ആയെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്‌നസ് ബുസിന്‍ പറഞ്ഞു.
Summary: The number of coronavirus deaths has overtaken that of the Sars epidemic in 2003.
In China's Hubei province alone, the epicentre of the latest outbreak, the death toll now is put at 780 by regional health officials. All but two of the overall total of 803 deaths have so far been in mainland China.
Keywords: Coronavirus, Sars, China, Hubei province, Epicentre, Ooutbreak
COMMENTS